മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജ്.
“ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെ,” പൃഥ്വി കുറിക്കുന്നു.
സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ഫഹദും പൃഥ്വിയും. വ്യക്തികൾ തമ്മിൽ മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന ഇഴയടുപ്പം. ദുൽഖറും പൃഥ്വിയും നസ്രിയയും ഫഹദുമെല്ലാം ഇങ്ങനെ ഹൃദയബന്ധം കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചങ്ങാതിക്കൂട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക