തൃശൂർ: ഓൺലൈനിലൂടെ 3,999 രൂപയുടെ ഡ്രോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് 10 രൂപയുടെ രണ്ട് പാക്കറ്റ് ബിസ്കറ്റ്.
കബളിപ്പിക്കപ്പെട്ടത് വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശിയാണ് .ആമസോണിലൂടെ ഈ മാസം ഒന്നിനാണ് കാമറ സൗകര്യമുള്ള ടോയ് ഡ്രോൺ ഓർഡർ ചെയ്തത്. ഇതിന് മുൻകൂറായി പണവും അടച്ചു.
പാഴ്സൽ ലഭിച്ചത് ശനിയാഴ്ച വൈകീട്ടാണ്. തുറന്ന് നോക്കിയപ്പോഴാണ് രണ്ട് പാക്കറ്റ് പാർലെ ജി ബിസ്കറ്റ് കണ്ടെത്തിയത്. ആമസോണിന്റെ കസ്റ്റമർ കെയറിൽ പരാതി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക