സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. കോവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എംബിബിഎസ്, പിജി വിജി വിദ്യാര്‍ത്ഥികളുടെ അദ്ധ്യായനവും കാര്യമായ രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യങ്ങള്‍ മുന്‍പ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ വരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് നേരത്തെ ഡോക്ടർമാർ സൂചന പണിമുടക്ക് നടത്തിയിരുന്നു.
അർജുൻ സിനിമ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
നാളെ മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോൾ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചെവ്വാഴ്ച വൈകുന്നേരം മന്ത്രിയുമായുള്ള ചർച്ച നടക്കും. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്. ആശുപത്രികളില്‍ സിസിടിവി അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക