നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാഭാ പ്രദേശത്ത് 35-കാരനായ റൂംമേറ്റിനെ കൊലപ്പെടുത്തിയ 26കാരന് പിടിയില്‍. വാടകമുറി പങ്കിടുന്നതിനെ ചൊല്ലി രാജു നന്ദേശ്വറും ദേവൻഷ് വാഘോഡും തമ്മിലുള്ള തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് സംഭവം.
തർക്കത്തെ തുടർന്ന്വാഘോഡെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നന്ദേശ്വരന്റെ ലയിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു, സംഭവസ്ഥലത്ത് വെച്ച് തന്നെ രാജു മരിച്ചു.
തുടർന്ന് ദേവൻഷ് മൃതദേഹം തുറന്ന സ്ഥലത്തേക്ക് വലിച്ചെറിയുകയും മുറി കഴുകി വൃത്തിയാക്കിയ ശേഷം ഉറങ്ങുകയും ചെയ്തു, ഉദ്യോഗസ്ഥൻ പറഞ്ഞു. നന്ദേശ്വറും വാഘോഡും ഒരു ഗാരേജിൽ കാർ മെക്കാനിക്കായി ജോലി ചെയ്യുന്നു.
ഇവര്‍ താമസിക്കുന്ന മുറിയ്ക്ക് സമീപമുള്ള പ്രദേശത്ത് മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കൊലപാതക കുറ്റം ചുമത്തിയാണ് വാഘോഡിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക