ഷാങ്ഹായ്: ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ് ഒരു വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച മാനേജരെ പുറത്താക്കി.
ലൈംഗികാതിക്രമം തടയുന്നതിനുള്ള നയങ്ങൾ സ്ഥാപിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഡാനിയൽ ഷാങ് തിങ്കളാഴ്ച പറഞ്ഞു. പിരിച്ചുവിട്ട മാനേജരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് കമ്പനി വ്യക്തമാക്കി
മദ്യപിച്ചപ്പോൾ ജീവനക്കാരിയോട് പരിധിവിട്ട് പെരുമാറുകയായിരുന്നു , പോലീസ് ഇക്കാര്യം അന്വേഷിക്കുകയാണെന്ന് ഷാങ് മെമ്മോയിൽ പറഞ്ഞു.
ഞങ്ങളുടെ എല്ലാ ജീവനക്കാർക്കും സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കുകയാണ് ആലിബാബയുടെ മുൻഗണന,” കമ്പനി വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക