കുടുംബ കലഹത്തേത്തുടര്‍ന്ന് വീടുവിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് രക്ഷകനായി കെഎസ്ഇബി ഉദ്യോഗസ്ഥന്. അടൂര്‍ ഏനാത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഏനാത്ത് പാലത്തിന് സമീപം കെഎസ്ഇബി ലൈന്മാന് അബി എൻ ജോയി ഒരാളെ ശ്രദ്ധിക്കുന്നത്.
സംശയം തോന്നിയതോടെ കെഎസ്ഇബി ലൈന്മാന് ഗൃഹനാഥനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തന്റെ ഇരുചക്രവാഹനം ഏനാത്ത് പൊലീസ് സ്റ്റേഷന് മുന്പില് ആത്മഹത്യാക്കുറിപ്പിനൊപ്പം വച്ചിട്ടുണ്ടെന്ന വിവരങ്ങള്‍ ഗൃഹനാഥന് അബിയോട് വിശദമാക്കുകയായിരുന്നു.
ഏറെ പണിപ്പെട്ട് ഇയാളെ ശാന്തനാക്കിയ ശേഷം അബി ഇയാളെ സൈക്കിളില്‍ ടൗണിലെത്തിച്ച് ഭക്ഷണം അടക്കമുള്ളവ വാങ്ങി നല്കി സമാധാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം അബി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി ഗൃഹനാഥനെ അവർക്കൊപ്പം വീട്ടിലേക്കയച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക