ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാൻ സ്പെഷ്യൽ പുളിശ്ശേരി തയാറാക്കാം.നമ്മുടെ രുചിക്കൂട്ടുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പുളിശ്ശേരി. വെള്ളരിക്ക, മാമ്പഴം, പൈനാപ്പിൾ തുടങ്ങിയവയൊക്കെ വച്ച് നമുക്ക് മാമ്പഴ പുളിശ്ശേരി വയ്ക്കാം. ഇവിടെ നമുക്ക് വെള്ളരിക്ക, ഏത്തയ്ക്ക, പൈനാപ്പിൾ പുളിശ്ശേരി എങ്ങനെ തയാറാക്കണമെന്ന് നോക്കാം. അതിനുള്ള കൂട്ടുകളും തയാറാക്കുന്ന വിധവും ഞങ്ങൾ പറഞ്ഞുതരാം. ഒന്ന് പരീക്ഷിച്ചു നോക്കൂ..
ഓണം സ്പെഷ്യൽ കേരള സ്റ്റൈൽ കാളൻ തയാറാക്കാം
ചേരുവകൾ
വെള്ളരിക്ക/ഏത്തയ്ക്ക/പൈനാപ്പിൽ (ചെറിയ കഷണങ്ങാക്കിയത്) – 2 ബൗൾ
തൈര് – 2 ബൗൾ
പച്ചമുളക് – 2 എണ്ണം
അരപ്പിന്
തേങ്ങ ചിരകിയത്- 1½ ബൗൾ
മഞ്ഞൾപൊടി – ½ ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
പച്ചമുളക് – 6 എണ്ണം
ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – ½ ടീസ്പൂൺ
ഉലുവ – ½ ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
പുളിശ്ശേരി തയ്യാറക്കുന്ന വിധം
* പാത്രത്തിൽ കഷ്ണങ്ങൾ ഇട്ട് അതിനു മുകളിലായി വരുന്ന രീതിയിൽ വെള്ളം ഒഴിച്ച് മഞ്ഞൾ പൊടിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
* ചിരകിയ തേങ്ങയും മഞ്ഞൾ പൊടിയും ജീരകവും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചുവയ്ക്കുക. കഷ്ണങ്ങൾ വെന്ത ശേഷം അതിൽ അരച്ചുവച്ച കൂട്ട് ചേർത്ത് ചെറുതീയിൽ ചൂടാക്കുക.
* മിക്സിയിൽ അടിച്ചെടുത്ത തൈര് കറിയിൽ ചേർത്ത് 1 മിനിട്ട് ചൂടാക്കി തീയിൽ നിന്നും മാറ്റുക.
* വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുകും വറ്റൽ മുളകും ഉലുവയും കറിവേപ്പിലയും താളിച്ച് കറിയിൽ ഒഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക