മലയാളികൾക്ക് പുറമെ സിനിമാ ലോകത്ത് തന്നെ വലിയ പ്രശംസ നേടിയ ചിത്രമായിരുന്നു ലൂസിഫർ. നടൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. മോഹൻ ലാൽ, വിവേക് ഒബ്റോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് തുടങ്ങി വലിയ താരനിര എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. വലിയ കളക്ഷൻ നേടിയ ചിത്രം കൂടിയായി ലൂസിഫർ. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത സിനിമയ്ക്ക് ശേഷം പുറത്തുവന്നിരുന്നു.
പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനങ്ങളുമായി സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ നയന്‍താരയാണ് അവതരിപ്പിക്കുക. ലൂസിഫറിന്റെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് സില്‍വ തന്നെയായിരിക്കും തെലുങ്ക് റീമേക്കിനും സ്റ്റണ്ട് ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക