അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയർത്താൻ കുവൈത്ത്. അയ്യായിരത്തിൽ നിന്നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കുവാൻ അനുമതി നൽകിയിരിക്കുന്നത്. യാത്രാ വിലക്കുണ്ടായിരുന്നപ്പോൾ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികൾ തിരികെ വരുവാൻ തുടങ്ങിയ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം.
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു, സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കുവൈത്ത് എയര്‍വേയ്സിനും എയര്‍ അറേബ്യക്കുമായിരിക്കും എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുന്നത്. വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നിശ്ചയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി കഴിഞ്ഞു. കുവൈത്ത് എയര്‍വേയ്സിനും എയര്‍ അറേബ്യയ്ക്കും പ്രതിദിനം 2500 യാത്രക്കാരെ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക