സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുന്നത് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥന്മാരാണെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പല വകുപ്പുകളിലായി സ്ത്രീധന പീഡന കഥകൾ കേൾക്കുന്നുണ്ട്. ഓരോ വകുപ്പും ഇനി മുതൽ നിയമം നടപ്പാക്കുവാൻ ഒരുങ്ങുകയാണ്. കേസുകളില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ പ്രതിയായാൽ അവർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉത്തരവ്.
ദേശീയ പതാകയെ അപമാനിച്ചു, കെ. സുരേന്ദ്രന്റെ പേരില്‍ കേസെടുത്ത് പോലീസ്
ഇപ്പോൾ സംസ്ഥാനത്ത് തുടർച്ചയായി കേൾക്കുന്ന സംഭവമാണ് സ്ത്രീധന പീഡനം. സംസ്ഥാനത്തുണ്ടായ തുടർച്ചയായ മരണങ്ങൾ സ്ത്രീധനത്തിന്റെ പേരിലായിരുന്നു. സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഇനി മുതൽ പരാതികളുണ്ടായാൽ ഉടൻ തന്നെ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക