സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ആസ്ഥാനത്ത് പതാക ഉയര്‍ത്തവെ അബദ്ധം പിണഞ്ഞ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. ദേശീയ പതാക തലതിരിച്ച് ഉയർത്തുകയാണുണ്ടായത്. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തി കെ. സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. വിഷയത്തെ തുടർന്ന് സിപിഐഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയർത്തുകയായിരുന്നു കെ.സുരേന്ദ്രൻ. പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ വിളിച്ചപ്പോഴാണ് പതാക തല തിരിഞ്ഞെന്ന കാര്യം ബോധ്യമായത്. അബദ്ധം മനസിലായതോടെ പതാക തിരിച്ചിറക്കി നേരെ ഉയര്‍ത്തുകയായിരുന്നു. സംഭവം വേഗത്തിൽ തന്നെ വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് സുരേന്ദ്രന് മേൽ ചുമത്തിയിരിക്കുന്ന വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക