ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യത്തിന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം കരീന കപൂർ ഖാൻ. രാജ്യത്ത് ജനങ്ങൾക്കിടയിൽ ലൈംഗികതയെ കുറിച്ച് തെറ്റായ ധാരണകളാണ് നിലനിൽക്കുന്നതെന്നും താരം വ്യക്തമാക്കി.
‘കരീന കപൂര്‍ ഖാന്‍സ് പ്രെഗ്നന്‍സി ബൈബിള്‍’ എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്.
പുസ്തകത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ കടന്നുപോകുന്ന വിവിധ ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ചും പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം.
അതിനെ ഒഴിവാക്കി സംസാരിക്കാനാവില്ല. ഗര്‍ഭിണിയായിരിക്കുന്ന വ്യക്തിക്ക് ഒരുപക്ഷേ, ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താത്പര്യമില്ലായിരിക്കാം.
അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അത്. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് സ്ത്രീ കടന്നുപോകുന്ന ഘട്ടങ്ങളാണിത്. – കരീന കപൂർ ഖാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക