ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ അതിനു മുൻപായി ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധനയിൽ മാറ്റം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് യാത്ര നടത്തുന്നവർ നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ ഫലം കൈവശം വയ്ക്കണമെന്നാണ് നിബന്ധന ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ യാത്രയ്ക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനയുടെ ഫലം കാണിച്ചാൽ മതിയാകും.
റെയില്‍വേ സ്റ്റേഷന് ജീവനക്കാരിക്കു നേരെ ആക്രമണം, മാല കവർന്നു
നാല് മണിക്കൂർ മുൻപ് എന്നത് ആറ് മണിക്കൂർ എന്നാക്കി മാറ്റിയിട്ടുണ്ട്. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്കും ആറ് മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കിയാൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക