അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും വിവാദത്തില്‍ . കാബുളില്‍ വിമാനത്തില്‍ നിന്നും വീണു മരിച്ചവരെ പറ്റി ചോദിച്ചപ്പോള്‍ അത് നാല് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നില്ലേ? എന്ന ബൈഡന്റ് മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ പിന്തുണച്ച് രംഗത്തെത്തിയ ബൈഡന്റെ നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ബുധനാഴ്ച്ച ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ബൈഡനോട് കാബൂളില്‍ വിമാനത്തില്‍ നിന്നും ആളുകള്‍ വീണ് മരിച്ച സംഭവത്തെ കുറിച്ച് ചോദ്യമുയര്‍ന്നത്.
അതിന് മറുപടായായി അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി ‘അത് നാല്, അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ?’, എന്നായിരുന്നു. മാത്രമല്ല, അഫ്ഗാനില്‍ നിന്നും സൈന്യം പിന്മാറുമ്പോള് കുഴപ്പങ്ങളുണ്ടാകുന്നത് ഒഴിവാക്കാനാകില്ലെന്നാണു ബൈഡന് പറഞ്ഞു.
യുഎസ് സൈന്യം പിന്‍വാങ്ങിയതിന് 11 ദിവസത്തിനകം തന്നെ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ താഴെ വീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക