റിയാദ്: സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് മദ്യനിര്‍മ്മാണം നടത്തിയ മൂന്നു പ്രവാസികള്‍ അറസ്റ്റിലായി. ഒരു നേപ്പാള്‍ സ്വദേശിയും രണ്ട് ശ്രീലങ്കക്കാരുമാണ് തുറൈഫില്‍ അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍.
കമ്പനി അനുവദിച്ച താമസ സ്ഥലത്താണ് ഇവര്‍ മദ്യ നിര്‍മ്മാണം നടത്തിയത്. ഇവിടെയെത്തി ചിലര്‍ മദ്യം വാങ്ങുന്നതിനെ കുറിച്ച് തുറൈഫ് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്.
ഇവര്‍ മദ്യനിര്‍മ്മാണവും വില്പനയും നടത്തിയിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവിടെ മദ്യം വാങ്ങാന്‍ എത്തുന്നവര്‍, ഇവര്‍ക്കൊപ്പം മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. അയല്ക്കാര്ക്ക് ശല്യമായി മാറിയതോടെയാണ് പൊലീസില്‍ വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക