കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.ഇന്ന് ഉച്ചക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്.
എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാർ പരിഹരിച്ച് നാളെയോടെയാകും യാത്ര പുനരാരംഭിക്കുക.
ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരായ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവർ ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചതോടെയാണ് വിമാനം വൈകുന്നതിന്റെ കാരണം അറിയിക്കാൻ അധികൃതർ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക