ദുബായ്: കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനവുമായി യു.എ.ഇ,. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുകയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, നൈജീരിയ, പാകിസ്താന്, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ യു.എ.ഇ. പൗരന്മാര്ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കൊവിഡ് കേസുകള്‍ കുറയുന്നതോടെയാണ് യു.എ.ഇ. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളില്‍ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയില്‍ യു.എ.യില്‍ പ്രവേശിക്കാം എന്നാണ് യു.എ. ഇ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ യു.എ.ഇയില്‍ എത്തുന്നവര്‍ ആദ്യ ദിവസവും ഒമ്ബതാം ദിവസവും പി.സി.ആര് ടെസ്റ്റിന് വിധേയമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക