ഓണത്തിന് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ അവസാന ലാപ്പില്‍ മഴയുടെ സ്വഭാവം പ്രവചനാതീതമായേക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനവ്യാപകമായി ഒറ്റപ്പെട്ട മഴ തുടരുമെന്നും സൂചനയുണ്ട്. കിഴക്കന്‍ മലയോരമേഖലകളിലും താരതമ്യേനെ ശക്തമായ മഴ ലഭിക്കും. മധ്യകേരളത്തിലാകും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക.
ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 26 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കാസകോട് ജില്ലകളിലും 27 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക