മമ്മൂട്ടിയും മോഹൻലാലും യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങി.അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് വിസ നൽകിയത്.
അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദിയാണ് മമ്മൂട്ടിക്കും മോഹൻലാലിനും വിസ കൈമാറിയത്. യു എ ഇ സർക്കാരിന്റെ ഈ ആദരത്തിൽ ഏറെ അഭിമാനമുണ്ടെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞു .
യു എ ഇ സർക്കാരിനും ഗോൾഡൻ വിസ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിക്കും നന്ദി പറയുന്നതായും താരങ്ങൾ പറഞ്ഞു. പത്തു വർഷത്തെ ഗോൾഡൻ വിസയാണ് ഇരുവർക്കും ലഭിച്ചത്.
യു എ ഇ ഗോൾഡൻ വിസ നൽകുന്നത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ്. ഇന്ത്യൻ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സർക്കാരിന്റെ ആദരം കൂടിയാണ് ഇത്. അതേസമയം,മലയാള സിനിമാ താരങ്ങള്‍ക്ക് ഇതാദ്യമായാണ് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക