തിരുവനന്തപുരം: കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്.
മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാണിച്ച് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്കി.
നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആര് സേതുനാഥന്‍ പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്.
പീഡനപരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. ‘പീഡന പരാതി നല്ല നിലയില്‍ തീര്‍ക്കണം’ എന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ കുറ്റകരമായി ഒന്നും ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇരയുടെ പേരോ പരാമര്‍ശമോ ഇല്ലാത്തതിനാലും കേസ് പിന്‍വലിക്കണമെന്ന ഭീഷണിയോ ഇല്ലാത്തതിനാലു മാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയാത്തതാണ് എന്നാണ് വാദം.യൂത്ത്ലീഗ് നേതാവായ സഹല്‍ നല്കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക