ഭുവനേശ്വർ ∙ ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഭാര്യയുടെ ചിതയിൽ ചാടി ഭർത്താവ് മരിച്ചു. ഗോലാമുണ്ടയിലെ സിയാൽജോദി ഗ്രാമത്തിലെ നീലമണി സബാർ (65) ആണ് ഭാര്യ റായ്ബറിയുടെ (60) ചിതയിൽ ചാടിയത്. തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.
ഹൃദയാഘാതം മൂലമാണ് റായ്ബറി ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. ചിതയ്ക്കു തീ കൊളുത്തിയശേഷം 4 ആൺമക്കളും മറ്റ് ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയം ചിതയ്ക്കരികിൽ നിൽക്കുകയായിരുന്ന സബാർ അപ്രതീക്ഷിതമായി തീയിലേക്ക് ചാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക