നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. കർഷക അനുകൂല പ്രഖ്യാപനങ്ങളാണ് യോഗി സർക്കാർ നടത്തുന്നത്. കര്‍ഷകര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും വൈദ്യുതി ബില്‍ കുടിശ്ശികയില്‍ പലിശയിളവിനായി ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കരിമ്പിന്റെ വില വർധിപ്പിക്കുമെന്നും സൂചനയുണ്ട്. അടുത്ത വിളവെടുപ്പ് സീസണു മുമ്പ് തന്നെ എല്ലാ കുടിശ്ശികയും വീട്ടുമെന്നും 2010 മുതലുള്ള കരിമ്പിന്റെ കുടിശ്ശിക സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഓഹരി ഉടമകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും കരിമ്പിന്റെ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. അതേസമയം, വൈക്കോല്‍ കത്തിച്ചതിനു കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും അവരില്‍നിന്ന് പിഴയീടാക്കിയത് തിരികെ നല്‍കുമെന്നും കര്‍ഷകനേതാക്കളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക