ന്യൂഡൽഹി : കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ അടച്ച സുപ്രീംകോടതി തുറക്കുന്നു.
സെപ്റ്റംബര്‍ ഒന്ന് മുതൽ സുപ്രീംകോടതിയിൽ നേരിട്ടുള്ള കോടതി നടപടികൾ ആരംഭിക്കുക. നേരത്തെ വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അത്യാവശ്യമുള്ള കേസുകൾ മാത്രം കോടതി പരിഗണിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതൽ എല്ലാ കോടതികളും വീഡിയോ കോണ്‍ഫറസിംഗ് വഴി പ്രവര്‍ത്തിച്ചുതുടങ്ങി.
കൊവിഡ് സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടതികൾ സാധാരണ രീതിയിൽ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാകും പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക