അക്കിനേനി നാഗാർജുന ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുയാണ്. പ്രിയതാരത്തിന് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പിറന്നാൾ ആശംസകൾ നേരുന്നത്.
അതിനിടയിൽ പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ അമല അക്കിനേനിയും.
“ഈ ദിവസത്തിൽ ഒരു പ്രത്യേക ആശംസ നൽകുന്നു, നല്ല ആരോഗ്യ, സന്തോഷം, സംതൃപ്തിയും ഉണ്ടാകട്ടെ, ഇനിയും ഒരുപാട് ഉണ്ട് പ്രിയപ്പെട്ടവനെ.
നിങ്ങളോടൊപ്പം ആയിരിക്കുന്നത് വലിയ അനുഗ്രഹമാണ് നാഗ്” എന്നാണ് അമല കുറിച്ചിരിക്കുന്നത്. നാഗാർജുനക്ക് പിറന്നാൾ ആശംസകൾ നൽകുന്ന എല്ലാവർക്കും നന്ദിയും അമല പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക