മലപ്പുറം: എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് വിളിച്ചറിയിച്ച വിദ്യാര്‍ഥിനിക്ക് ഫോണും പലഹാരവുമായി സുരേഷ് ഗോപി വീട്ടിലെത്തി. വിദ്യാര്‍ഥിനിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു.
നടന് വരുമെന്ന് വിദ്യാര്‍ഥിനി ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാല്‍, ഇന്നലെ ഫോണുമായി അദ്ദേഹം നേരിട്ട് എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക