നിർമ്മാതാവും ഷെഫുമായ നൗഷാദിന്റെ വിയോഗം സിനിമാ പ്രവർത്തകരെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരുന്നു. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് അദ്ദേഹം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ആയിരുന്നു നൗഷാദിന്റെ വിയോഗം. അതിന് രണ്ടാഴ്ച മുൻപ് അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു. അതേസമയം നൗഷാദിനെ കുറിച്ച് അടുത്ത സുഹൃത്തും സംവിധായകനുമായ ബ്ലെസി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നൗഷാദിന്റെ ചികിൽസയ്ക്ക് വൻ തുകയാണ് ചെലവായത് എന്നും, അദ്ദേഹം താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ് എന്നും ബ്ലെസി പറയുന്നു. ഒറ്റയ്ക്കായി പോയ നൗഷാദിന്റെ മകൾ നഷ്വയെ
സുരക്ഷിതയാക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യമെന്നും സംവിധായകൻ പറഞ്ഞു. ഒന്നര വർഷത്തിന് മുൻപ് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു എന്ന് ബ്ലെസി പറയുന്നു. ആ ഓപ്പറേഷന്റെ ഭാഗമായി അവന്റെ കാലിൽ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി.
നൗഷാദ് എന്നോട് പറഞ്ഞത് കാലിൽ ആയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു എന്നാണ്. പക്ഷേ പിന്നീട് കാലിലോട്ടുളള രക്തയോട്ടം കുറഞ്ഞ് കിടപ്പായി. രണ്ട് മാസം ചികിൽസയ്ക്ക് ശേഷം നടക്കാൻ കഴിഞ്ഞെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്റെ തുടർചികിൽസക്ക് വീണ്ടും ആശുപത്രിയിലായി. അതിന് ശേഷം പതിയെ സുഖപ്പെട്ട ബിസിനസ് പുനരാരംഭിക്കണം എന്നും മറ്റുപലതും ചെയ്യണം എന്നും നൗഷാദ് പറഞ്ഞിരുന്നു. അതിനെല്ലാം ഞാൻ പിന്തുണ കൊടുത്തു, ബ്ലെസി പറയുന്നു.
പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേദന കൂടിയിട്ട് നൗഷാദ് വീണ്ടും ആശുപത്രിയിലായി. ഇൻഫക്ഷൻ കാലിൽ നിന്നും രക്തത്തിൽ കലർന്ന് മറ്റുപല അവയങ്ങളെയും ബാധിച്ചു. പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടുവന്നപ്പോഴാണ് ഭാര്യയുടെ മരണം. അവരുടെ ഖബറടക്കാൻ പോകുന്ന വഴി ഐസിയുവിൽ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളിൽ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിക്കുകയായിരുന്നു. അവൻ പ്രാർത്ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി. ക്രമേണ അവസ്ഥ മോശമായി അവന്റെ ജീവനും നമുക്ക് നഷ്ടമായി.
അനവധി വർഷങ്ങൾ കാത്തിരുന്ന് ഒരുപാട് ചികിൽസകൾക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്വ എന്ന പെൺകുഞ്ഞ് ഉണ്ടായത്. ഒരു വർഷത്തോളം ഷീബ ബെഡ് റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോൾ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്ബത്തിക ബാധ്യതയാണ് അവനുളളത്, ബ്ലെസി പറയുന്നു. താമസിക്കുന്ന വീട് പോലും നൗഷാദ് മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിൽസയ്ക്ക് വൻ തുകയാണ് ചിലവായത് എന്നും സംവിധായകൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക