അയ്മനം: മൂന്നുവയസ്സുകാരിയുടെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ റോഡരികിൽ കെട്ടിയിരുന്ന പശുവിന്റെ കയറിൽ കുടുങ്ങി ബൈക്ക് മറിഞ്ഞ് അപകടത്തിൽ യുവാവ് മരിച്ചു. വല്യാട് പുതുച്ചിറ സാബുവിന്റെ മകൻ അരുൺ (28) ആണു മരിച്ചത്.
ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ സുനിതയ്ക്ക് (30) പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് കല്ലുങ്കത്ര– ചീപ്പുങ്കൽ റോഡിൽ വല്യാട് എസ്എൻഡിപി ശ്മശാനത്തിനു സമീപമാണ് അപകടം.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അരുണിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക