ന്യൂഡല്‍ഹി: ‘സൂപ്പര്‍ടെക്ക് റിയല്‍ എസ്റ്റേറ്റ് കമ്പനി’ നോയിഡയില്‍ നിര്‍മിച്ച രണ്ട് 40 നില ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നിര്‍മാണ നിയമം ലംഘിച്ചതിനാലാണ് ഫ്ലാറ്റ് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
നിര്‍മാണ നിയമം ലംഘിച്ചതിനാല്‍ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന 2014 ലെ അലഹബാദ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്.
ഇതോടെ രണ്ട് മാസത്തിനകം തന്നെ ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികള്‍ക്കുള്ള പണം നല്‍കണമെന്നും സൂപ്പര്‍ടെക്ക് റിയല്‍ എസ്റ്റേറ്റ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക