തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ. അനീഷ് കുമാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ചില രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും ടോള്‍ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനിയുടെയും താത്പര്യങ്ങളാണ് നിരക്ക് വര്‍ദ്ധനക്ക് കാരണം.
Also Read : ജയസൂര്യയുടെ ജന്മദിനത്തിന് കാവ്യ ഫിലിംസിന്റെ സമ്മാനം
നിലവിലെ നിരക്കുകള്‍ തന്നെ കൂടുതലാണ്. കരാറില്‍ നിര്‍ദ്ദേശിച്ച സര്‍വീസ് റോഡ് ഉള്‍പ്പടെയുള്ള വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
കൊവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നിരക്ക് വര്‍ദ്ധന അംഗീകരിക്കാനാവില്ല. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്നും അനീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക