വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ സേനാ പിന്മാറ്റത്തെ ന്യായികരിച് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിലെ സേന പിന്മാറ്റം യുഎസ്ന്റെ ദേശീയ താല്പര്യം ആണെന്നും സേനപിന്മാറ്റം വിവേകപൂർണ്ണമായ തീരുമാനമാണെന്നും പ്രതികരിച്ചു.
രണ്ടു പതിറ്റാണ്ട് നീണ്ട സേന വിന്യാസം പൂർണമായി അവസാനിപ്പിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ ആണ് ബൈഡന്റെ പ്രതികരണം.
രൂക്ഷമായ പ്രതിസന്ധികൾക് ഇടയിലും രക്ഷാദൗത്യം പൂർത്തിയാക്കിയ യുഎസ് സേനക് ബൈഡൻ നന്ദി അറിയിച്ചു. ഇനിയും രക്ഷാദൗത്യം തുടരുമെന്നും അഫ്ഗാനിസ്ഥാനിൽ ഉള്ള ബാക്കി യു എസ് പൗരന്മാരെ കൂടി നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമം തുടരും എന്നും ബൈഡൻ പറഞ്ഞു.
രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസ്നു കടുത്ത ഭാഷയിൽ ബൈഡൻ മുന്നറിയിപ്പ് നൽകി. അമേരിക്കയെ വേദനിപ്പിച്ചവരെ മറക്കില്ലെന്നും ഭീകരതക്ക് എതിരെ ഉള്ള പോരാട്ടം ഇനിയും തുടരുമെന്നും ബൈഡൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക