രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. രക്തധമനികളില്‍ കാല്‍സ്യം കെട്ടിക്കിടക്കുന്നതിനെ തടയുന്ന ഒരു പ്രോട്ടീനെ ഉദ്ദീപിപ്പിച്ച് ഹൃദയാരോഗ്യത്തെയും വൈറ്റമിന്‍ കെ സംരക്ഷിക്കുന്നു.
വൈറ്റമിന്‍ കെയുടെ അഭാവം രക്തസ്രാവം, എല്ലുകളുടെ വളര്‍ച്ചക്കുറവ്, എല്ലുകള്‍ ദുര്‍ബലമായി ഒടിഞ്ഞു പോകുന്ന ഓസ്റ്റിയോപോറോസിസ്, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കാം. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം വൈറ്റമിന്‍ കെ അഭാവം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല എന്നതിനാല്‍ ശരിയായ രോഗനിര്ണ്ണത്തിനു ഡോക്ടറെ സമീപിക്കേണ്ടതാണ്.
രക്തം കട്ടപിടിക്കാൻ പ്ലേറ്റ്ലെറ്റുകളും പ്ലാസ്മ പ്രോട്ടീനുകളും പ്രവർത്തിക്കുമെങ്കിലും വൈറ്റമിൻ കെ ഇല്ലെങ്കിൽ ഈ പ്രക്രിയ പൂർണമാകില്ല. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളാണ് കെ ഗ്രൂപ്പിൽ വരുന്നത്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതിന് പുറമെ അസ്ഥികളുടെ ബലം വർധിപ്പിക്കുന്നതിനും രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കും.
ഇലക്കറികളിലാണ് വൈറ്റമിന്‍ കെ കൂടുതലായും കാണപ്പെടുന്നത്. മനുഷ്യര്‍ കഴിക്കുന്ന വൈറ്റമിന്‍ കെയുടെ 75 മുതല്‍ 90 ശതമാനം പച്ചില വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്നു. കെയ്ല്‍, ചീര, ടര്‍ണിപ് ഗ്രീന്‍സ്, ബ്രോക്കളി, ബ്രസല്‍ സ്പ്രൗട്സ്, സൊയബീന്‍ ഓയില്‍, കനോള ഓയില്‍ എന്നിവയെല്ലാം വൈറ്റമിന്‍ കെ സ്രോതസ്സുകളാണ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍, മൃഗോത്പന്നങ്ങളായ ബട്ടര്‍, പോര്‍ക്ക്, ചിക്കന്‍, മുട്ടയുടെ മഞ്ഞ എന്നിവയിലും വൈറ്റമിന്‍ കെ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക