കൊച്ചി: കൊച്ചി മേയർക് താലിബാന്റെ പേരിൽ ഭീഷണി കത്തു അയച്ചത് കോഴിക്കോട് നിന്നെന്ന് കണ്ടെത്തി.തീവ്രവാദികളുടെ ചിത്രം പതിച്ച് ചീഫ് കമ്മാൻഡര്‍ ഓഫ് താലിബാന്, ഫക്രുദീന്‍ അല്‍ത്താനി എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്ത് ബുധനാഴ്ചയാണ് മേയർക്കു ലഭിച്ചത്.
കത്തിലുടനീളം അസഭ്യ വാക്കുകൾ മാത്രമാണുള്ളത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക് കത്തു കൈമാറി. തികഞ്ഞ അസഹിഷ്ണുതയാണ് കത്തയച്ചതിനു പിന്നിലെന്നും ഇത് ചെയ്തവരെ കണ്ടെത്തണമെന്നും ആവിശ്യപെട്ടിട്ടുണ്ട്.
ഇത്തരം ഭീഷണികളൊന്നും കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള കൊച്ചി നഗരസഭ കൗണ്‍സില്‍ സ്വീകരിച്ചു വരുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കാനാവില്ലെന്ന് കൊച്ചി കോർപ്പറേഷൻ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക