കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു നടൻ ബാല വിവാഹിതനായെന്ന വാർത്ത. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല.
നല്ലൊരു കാര്യം സംഭവിക്കാൻ പോകുന്നു എന്ന് മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, വിവാഹ റിസപ്ഷൻ തീയതി ആരാധകരെ അറിയിച്ചിരിക്കുകയാണ് ബാല.
ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
“അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക