തിരുവനന്തപുരം: അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നിലപാടെന്ന് ഗണേഷ് കുമാർ പറഞ്ഞു.
അപേക്ഷ ക്ഷണിച്ചിട്ട് അവാർഡ് നൽകാതിരുന്നത് തെറ്റാണെന്നും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാർ പറഞ്ഞു.
അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന ജൂറി കണ്ടെത്തൽ മര്യാദകേടാണ്. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ജൂറി കളിയാക്കുകയാണ്.
മരിക്കുന്നതിന് തലേന്നും ടെലിവിഷൻ സീരിയൽ ആസ്വദിച്ചയാളാണ് തന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള. അപേക്ഷ ക്ഷണിച്ച ശേഷം അവാർഡ് നൽകാതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക