കൊല്ലം: കൊല്ലം പട്ടത്താനം കലാവേദി വായനശാലക്ക് സമീപം പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്-സീന ദമ്പതികളുടെ മകള്‍ കാവ്യാ മോഹനാണ് മരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക