മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ
ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വർഷത്തെ സഹോദര സ്നേഹമാണ് എനിക്ക് ഇച്ചാക്കയുമായുള്ളത്. 53 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകൾ നിർമ്മിച്ചു.
ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഒകകെ ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.
വെള്ളിത്തിരയിൽ 50 സുവർണ്ണവർഷങ്ങൾ തികച്ച ഇച്ചാക്ക ഇനി ഒരുപാട് കാലം അഭിനയ രംഗത്ത് തിളങ്ങി നിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇച്ചാക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക