സൂപ്പര്‍സ്റ്റാറെന്നും ലേഡീ സൂപ്പര്‍സ്റ്റാറെന്നും വിശേഷിപ്പിക്കാറുള്ള മഞ്ജു വാര്യര്‍ക്കിന്ന് ജന്മദിനമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൊക്കെ മഞ്ജുവിന് ജന്മദിന സന്ദേശങ്ങള്‍ അയച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരറാണിയുടെ ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചുമൊക്കെ പലരും വാഴ്ത്തി കഴിഞ്ഞു. ഇപ്പോഴിതാ നടി ജ്യോതി കൃഷ്ണയും മഞ്ജു വാര്യരെ പറ്റി വാചാലയായിരിക്കുകയാണ്.
മഞ്ജു വാര്യരെ കുറിച്ച് ജ്യോതി കൃഷ്ണ പറഞ്ഞത്….
”ദിവസം ഏതാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. കമല്‍ സര് വിളിച്ചു അദ്ദേഹത്തിന്റെ പുതിയ സിനിമ ആമിയില്‍ ഒരു കാരക്ടര്‍ ഉണ്ട്. ആമിയുടെ ബാല്യകാല സുഹൃത്ത് ആയ മാലതിക്കുട്ടി. സിനിമയില്‍ ഒരുപാട് നേരമൊന്നുമില്ല എങ്കിലും ചോദിക്കാണ്, ജ്യോതിക്ക് ആ കാരക്ടര്‍ ചെയ്യാന്‍ പറ്റുമോ? ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഞാന്‍ യെസ് പറഞ്ഞു.. 90’s ജനിച്ച ആളുകള്‍ക്കു ഒരു പക്ഷെ ഞാന്‍ ഇനി പറയുന്നത് കൂടുതല്‍ മനസിലാകും. ഞങ്ങളൊക്കെ സിനിമ കണ്ടു തുടങ്ങുന്ന കാലത്തു ഏറ്റവും കൂടുതല്‍ കണ്ട മികച്ച നടിയാണ് മഞ്ജു വാര്യര്‍.
അന്നൊക്കെ അടുക്കളയില്‍ അമ്മയും ചെറിയമ്മയും ഒക്കെ അവരുടെ അഭിനയത്തെ വര്‍ണിച്ചു സംസാരിക്കുന്നത് ഒരുപാട് കേട്ടിരുന്നിട്ടുണ്ട്. വലുതാകുമ്ബോള്‍ അവരെപ്പോലെ ഒരു നല്ല നടിയാകണം എന്ന ചിന്ത അന്ന് മനസ്സില്‍ ഉറച്ചു പോയതാണ്.
ആമി എന്ന സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചതും ആ ഒരൊറ്റ കാര്യം മാത്രമായിരുന്നു. ഒരുപാട് തവണ പലയിടത്തു വെച്ച് ഞങ്ങള്‍ കണ്ടു. ആ പേര് കേള്‍ക്കുമ്ബോള്‍ തന്നെ ഒരു നോക്ക് കാണാന്‍ ആളുകള്‍ തടിച്ചു കൂടുന്നത് കണ്ടു.
പുഞ്ചിരിച്ച മുഖത്തോടെ അല്ലാതെ ഇതുവരെ അവരെ കണ്ടിട്ടില്ല. ആമി എന്റെ പന്ത്രണ്ടാമത്തെ സിനിമ ആയിരുന്നു. ഒരിക്കലും ഒരു സിനിമയിലും എനിക്ക് പേടി തോന്നിയിട്ടില്ല..
കോണ്‍ഫിഡന്‍സ് ഒരിക്കലും താഴെ പോകാറുമില്ല. എന്നാല്‍ ആമിയിലെ എന്റെ ആദ്യത്തെ ഷോട്ട് എടുക്കുന്ന സമയത്തു ഞാന്‍ ഉറപ്പിച്ചു അടുത്ത പത്തു സെക്കന്റിനുള്ളില്‍ ഞാന്‍ തലചുറ്റി വീഴും ന്നു.. അത്രയ്ക്കു ടെന്‍ഷന്‍ ആയിരുന്നു എനിക്ക്. അന്ന് ഞാന്‍ ഒരു കാര്യം മനസിലാക്കി മഞ്ജു ചേച്ചി.. നിങ്ങളെ പോലെ ആകാന്‍ നിങ്ങള്‍ മാത്രമേ ഉള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക