മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും ക്രൂരബലാത്സംഗം.
നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ 34കാരിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കി സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാക്കിനിക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരാള്‍ യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തിനുള്ളിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക