തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന്
തെലുങ്ക് മാധ്യമങ്ങൾ. ഇതിന്റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും
ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന്ത–നാഗചൈതന്യ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്
സോഷ്യല്‍ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ
റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ്
വിലയിരുത്തപ്പെടുന്നത്.
സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും
അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട്
ചെയ്യുന്നത്.
സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു.
ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.2017–ലായിരുന്നു സമാന്ത–നാഗചൈതന്യ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക