ഫിറ്റ്നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയും അവതാരകയുമായ റിമി ടോമി ഇന്ന്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാൻ റിമി ഏറെ ശ്രദ്ധിച്ചിരുന്നു.
വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ റിമിയുടെ പുതിയ വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന അടികുറിപ്പോടെ വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക