ചങ്ങരംകുളം: ഫുട്ബോള്‍ കളിക്കുന്നതിനിടെ 18കാരന് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ചോലയില്‍ കബീറിന്റെ മകന് നിസാമുദ്ദീന്‍ (18) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറോടെ കൂട്ടുകാരോടൊപ്പം കൊഴിക്കര ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തര സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക