മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാർ. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സലീം കുമാർ. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ വാർഷികം ആരാധകരെ അറിയിച്ചത്.
“സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും.
സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത”, എന്നാണ് സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. 1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക