കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലുണ്ടായ തോൽവിയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ്. ലീഗിന്റെ മണ്ഡലം കമ്മറ്റിയുടെ അവലോകന റിപ്പോർട്ട്.
കോൺഗ്രസ് കേന്ദ്രങ്ങളിൽ ലീഗ് സ്ഥാനാർത്ഥി കെഎം ഷാജിക്ക് വല്ലാതെ വോട്ട് കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സംഘടനാ തലത്തിലെ വീഴ്ച്ച പരാജയത്തിന് കാരണമായതായും റിപ്പോർട്ടിൽ പറയുന്നു.
നേതാക്കളുടെ അധികാര മോഹം പ്രവർത്തകരിൽ മടുപ്പ് ഉണ്ടാക്കിയെന്നും രണ്ടാം വട്ടം എംഎൽഎ ആയപ്പോൾ വികസന കാര്യങ്ങൾ ഷാജി ശ്രദ്ധിക്കാഞ്ഞതും തിരിച്ചടിയായെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
കെഎം ഷാജിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ ലീഗ് നേതൃത്വത്തിന് ആയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ലീഗിന്റെ സംസ്ഥാന കമ്മറ്റിയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ലഭിച്ചില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനശ്ചിതത്വം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക