കൊല്ലം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി ഗണേശ് കുമാർ എംഎൽഎ. സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗണേശ് കുമാർ പ്രതികരിച്ചു.
സുരേഷ് ഗോപി എന്ന വ്യക്തിയേയല്ല, ഇന്ത്യൻ പാർലമെൻറ് അംഗത്തെ വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണെന്നും ഗണേശ് പറഞ്ഞു.
സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥൻറെ കുഴപ്പമാണ്. അദ്ദേഹം ഒരു എം പിയാണെന്ന് അറിയാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ബഹുമാനിക്കണം. ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്ക് വിളിച്ചിറക്കിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. സംഭവത്തിൽ വിശദീകരണവുമായി അദ്ദേഹം ഇന്ന് രംഗത്തിയിരുന്നു. ന്യായം തൻറെ ഭാഗത്താണ്. പോലീസ് ഉദ്യോഗസ്ഥന് പരാതിയില്ല. പിന്നെ ആർക്കാണ് പരാതിയെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക