ചിങ്ങവനം: ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്നു പലതവണ പീഡിപ്പിച്ച കേസില്‍ 19കാരന് പോലീസ് പിടിയില്‍.
തിരുവനന്തപുരം, കല്ലന്പലം സഞ്ജയ് നിവാസില്‍ എസ്. സഞ്ജയ്(19) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് സഞ്ജയ് പരിചയപ്പെടുന്നത്. അടുപ്പം സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചതെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. പ്രതിയും സുഹൃത്തും പിന്നീട് പലതവണ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.കുട്ടിയുടെ കയ്യിലെ സ്വര്‍ണച്ചെയിന്‍ കാണാതായ സംഭവത്തോടെയാണ് പീഡന വിവരവും പുറത്തറിയുന്നത്. ചെയിനിന്റെ കാര്യ തിരക്കിയപ്പോള്‍ ക്ലോസറ്റില്‍ വീണെന്നു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്നു വീട്ടുകാര്‍ ചിങ്ങവനം പോലീസില്‍ പരാതി…
പ്രതികരിക്കാൻ ഇവിടെ എഴുതുക