അഹമ്മദാബാദ്:ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്.
രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ഭക്ഷണം കഴിക്കാത്തതിന് മൂന്നു വയസ്സുകാരിയായ മകളെ കഴുത്തില്‍ പിടിച്ച് നിലത്തടിച്ച് അച്ഛന്റെ ക്രൂരത; മകളെ മര്‍ദ്ദിക്കുന്നത് തടയാതെ നോക്കി നിന്ന് ആസ്വദിച്ച് അമ്മ
ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക