ബറേലി : യുപിയിലെ ബറേലി ജില്ലയിലെ ഭൂട്ടാ ഗ്രാമത്തില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ച 13 കാരന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ 13 കാരന് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയെ മുറിവുകള്‍ കാണിച്ചു.
ഇതിനിടെ സംഭവം ഒതുക്കിതീര്‍ക്കാന്‍ ഗ്രാമപഞ്ചായത്ത് തലവന്റെ നേതൃത്വത്തില്‍ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രമിച്ചതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനില്‍ നിന്നെത്തിച്ച 19,000 കോടിയുടെ ഹെറോയ്ന്‍ പിടിച്ചെടുത്തു
ഒരു സംഘം വീട്ടിലെത്തുകയും പ്രശ്നം ആരുമറിയാതെ ഒതുക്കി തീര്‍ക്കണമെന്നും, വന്‍തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇത് അംഗീകരിക്കാതെ, പെണ്‍കുട്ടിയുടെ അമ്മ ഞായറാഴ്ച പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും, പ്രതിയായ 13 കാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക