മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് അഞ്ച് കിലോ ഹെറോയിനുമായി ഡി.ആർ.ഐ. പിടികൂടിയത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കെനിയയിലെ നെയ്റോബിയിൽനിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്നവിവരം. ബുധനാഴ്ച പുലർച്ചെ ദോഹ വഴിയുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്.
എന്നാൽ ആർക്ക് കൈമാറാനാണ് ഹെറോയിൻ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ യുവതിയെ കോഴിക്കോട് ഡി.ആർ.ഐ. ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക