കൊല്ലം: കൊല്ലം ശൂരനാട് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെൺമണിയിലുള്ള കുടുംബ വീട്ടിലേക്ക് മകൻ സിബിനൊപ്പം ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ബൈക്ക് റോഡിൽ നിന്ന് തെന്നി മാറി മറിയുകയായിരുന്നു.
റഷ്യയിലെ ഖബറോവ്സ്ക് മേഖലയിൽ ആറുയാത്രക്കാരുമായി റഷ്യന്‍ വിമാനം അപ്രത്യക്ഷമായി
തുടർന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് അപകടം സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക