രണ്ട് വിമാനങ്ങൾ വായുവിൽ കൂട്ടിയിടിച്ചു, ഇതുമൂലം പൈലറ്റും യാത്രക്കാരും അവരുടെ ജീവൻ രക്ഷിക്കാൻ പറക്കുന്ന വിമാനത്തിൽ നിന്ന് കൃത്യസമയത്ത് ചാടി. ഒരു വിമാനം തകർന്ന് നിലത്തു വീണു, മറ്റൊന്ന് റൺവേയിൽ തിരിച്ചെത്തി.
2013-ല്‍ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു വിമാനം നിലത്തുവീണപ്പോള്‍ മറ്റൊന്ന് റണ്‍വേയിലേക്ക് തിരിച്ചെത്തി. അപകടത്തില്‍ കാര്യമായ പരിക്കേല്‍ക്കാതെ ഒമ്പത് യാത്രക്കാരും, രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
https://twitter.com/i/status/1440265808135929858
2013-ല്‍ യുഎസിലെ വിസ്കോണ്‍സിനിലെ ലേക്ക് സുപ്പീരിയറിന് അടുത്താണ് ഈ അപകടം സംഭവിച്ചത്. രണ്ട് വിമാനങ്ങളും അടുത്തടുത്താണ് പറന്നതെന്ന് സ്കൈഡൈവിംഗ് പരിശീലകന് മൈക്ക് റോബിന്‍സണ്‍ പറഞ്ഞു.
എന്തായാലും, അപകടത്തിന്റെ ഫലമായി ഒരു വിമാനം കത്തുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്.
അപകടം നടന്ന് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഈ ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. സംഭവം പഴയതാണെങ്കിലും, ആളുകള്‍ വ്യാപകമായി ഈ ദൃശ്യങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക